പലപ്പോഴും മറവിയെ ശപിക്കാതവരായി ആരുണ്ട് ഈ ഭുമിയിൽ ? പ്രധാനപ്പെട്ടതും അല്ലാത്തതുമായി എന്തൊക്കെ തരം കാര്യങ്ങൾ മറന്നുപോയിട്ടുണ്ട് നമ്മൾ , മറവിയെ രോഗമാക്കിയും കുറ്റപ്പെടുത്തിയും ശപിച്ചും എത്രയോ തവണ പറഞ്ഞിട്ടുണ്ടാകും നമ്മള്ളിൽ ഏറെയും പേർ .
സത്യത്തിൽ മറവിയുടെ ഗുണങ്ങൾ ഓർക്കാറുണ്ടോ നമ്മൾ ? പ്രകൃതി ഒരുക്കിയ ഒരു refreshment കോഴ്സ് അല്ലെ മറവി . ഇതില്ലെങ്കിൽ നമ്മള്ളിൽ മിക്കവരും പലവിധത്തില്ല് ഉള്ള മാനസ്സിക രോഗങ്ങൾക്കടിമപ്പെട്ടു ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലയിപ്പോകും പ്രത്യേകിച്ചും ഈ ഹൈ ടെക് യുഗത്തിൽ . ജീവിതത്തിൽ നിങ്ങൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത എത്രയോ കാര്യങ്ങളുണ്ടായിരിക്കാം അങ്ങനത്തെ കാര്യങ്ങൾക്ക് മറവി മാത്രമാണ് ഏക ആശ്രയം .
മറവി ഇല്ലാത്ത അവസ്ഥയെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കു . നമ്മുക്ക് തീരാനഷ്ടങ്ങൾ വരുത്തിവച്ച ദു:ഖങ്ങളും ദുരിതങ്ങളും,നഷ്ടങ്ങളും നഷ്ടപ്പെടലുകളും ,വിരഹങ്ങളും വേർപാടുകളും വർഷങ്ങൾക്ക് ശേഷവും സജീവമായി എന്ന് മനസ്സിൽ മറ്റു കാര്യങ്ങൾക്കൊപ്പം നിറഞ്ഞു നിന്നാൽ ജീവിതത്തിൽ ഒരിക്കെങ്കിലും സമാധാനമായിട്ടിരിക്കാൻ നമ്മുക്കാർക്കെങ്കിലും കഴിയുമോ ? ഒന്ന് പൊട്ടിച്ചിരിക്കാൻ കഴിയുമോ ? തമാശ പറയാന്നോ ആസ്വദിക്കാനൊ കഴിയുമോ ? അപ്പൊ പിന്നെ മറവി അല്ലെ താരം ?
നാം കുറ്റപ്പെടുത്തുന്ന ഗണത്തിൽ പ്പെടുന്ന മറവികളെല്ലാം നമ്മുടെ കൃത്യനിഷ്ഠതയില്ലുള്ള പോരയ്മകളിലെക്കാന്നു വിരൽ ചൂണ്ടുന്നത് . അതിന്നുള്ള അടിസ്ഥാന കാരണമായി കണ്ടെത്താവുന്നത് അലസത അലെങ്കിൽ മടി എന്നിവയിലേക്കാണ് .
യാത്ര പോകുമ്പോഴും മറ്റും പതിവായി കേൾക്കുന്ന പലവിയാണ് അതെടുക്കാൻ മറന്നു ധൃതിയിൽ ഇതെടുക്കാൻ മറന്നു എന്നൊക്കെ പക്ഷെ എത്ര തിരക്കായാലും വസ്ത്രം ധരിക്കാൻ മറന്നു എന്ന് പറയുന്ന ആളുകള്‍ ആരെങ്കിലുമുണ്ടോ നമ്മുടെ ഇടയിൽ അപ്പൊ പിന്നെ ആര്‍ക്കാണ് മറവി എവിടെയാണ് മറവി . "16 നുറ്റാണ്ടിൽ മദ്ധ്യ യുറോപ്പിൽ ക്രിസ്റ്റഫർ റിച് ടവരാണ് ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ മറവിക്കാരൻ അദ്ദേഹം പലപ്പോളും വസ്ത്രം ധരിക്കാൻ പോലും മറക്കാരുണ്ട്ത്രേ" !!!. ഏതായാലും അത്രത്തോളം മറവിക്കാർ നമ്മുടെ ഇടയിൽ ഇല്ല എന്നുള്ളത് ഏതാണ്ടൊക്കെ ഉറപ്പാണ് .
ഒട്ടും മടിപ്പിടിച്ചിരിക്കാതെയും പിന്നേക്ക് നീക്കിവക്കാതെയും മറവിക്കാർ മറക്കുന്നതിനു മുമ്പേ തന്നെ ചെയ്യാനുള്ളതെല്ലാം ചെയ്തു തീർക്കുക .
നമ്മുടെ ശ്രദ്ധക്കുറവിനെ മുടിവെക്കാൻ വേണ്ടിയാണു നമ്മുക്ക് നല്ലത് മാത്രം ചെയ്യുന്ന ചെയ്യുന്ന നമ്മുടെ സ്വന്തം മറവിയ്യെ ഇത് വരെ കുറ്റപ്പെടുതിയിരുന്നത് ഇനി നമു ക്കതു തിരുത്താം . പിന്നെ അവസാനമായി എന്തോ പറയണമെന്നുണ്ടായിരുന്നു
" ശ്ശോ അത് മറന്നുപോയല്ലോ !!! ".
Ha ha.! Njaanum marannu.!
മറുപടിഇല്ലാതാക്കൂ