2013, ഏപ്രിൽ 14, ഞായറാഴ്‌ച

വരൾച്ച

             
 

                                  ആധുനിക മനുഷ്യകുലത്തിനെ ബാധിച്ചിരിക്കുന്ന മാനസ്സികമായ വരൾച്ച സമൂഹത്തിനെ ഒന്നാകെ വേട്ടയാടികൊണ്ടിരിക്കുന്ന അത്യന്തം ഭീതി നിറഞ്ഞതും തീർത്തും ആശങ്കാജനകവുമായ ഒരു അവസ്ഥാ വിശേഷത്തിലെക്കാണ്  നാം ഓരോരുത്തരെയും കൊണ്ടു ചെന്നെത്തിക്കുന്നത് .

               ഓരോ വ്യക്തിയും സ്വാർത്ഥതയോടെയും മദ മത്സരബുദ്ധിയോടെയും പെരുമാറുന്ന ജീവിത ചുറ്റുപാട് ഉണ്ടാകുന്നതെങ്ങിനെ?  മനുഷ്യ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നതരത്തിലുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതെങ്ങനെ?  ചൂഷണങ്ങൾ ഉണ്ടാകുന്നതെങ്ങിനെ? കരുണയില്ലാത്ത വിധം മനുഷ്യമനസ്സ് അതി കഠിനമായ വരൾച്ചയുടെ പിടിയിൽ അകപ്പെടുന്നത് എന്തുകൊണ്ട്? ഇത് സമൂഹത്തെ അപ്പാടെ ബാധിക്കുന്ന കാൻസ്സർ ആയിതീരുന്നത് എങ്ങനെ.... ?. 
                      
                  ചോദ്യങ്ങൾ ദിവസസേന എന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു അതിനനുസരിച്ച് ഉത്തരങ്ങളും !
                                                ഒരുകൂട്ടം  ആളുകളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ അവരുടെ ജീവനോ സ്വത്തിനോ വേണ്ടി  മുറവിളികൂട്ടുന്ന ആളുകളുടെ പ്രതിബിംബങ്ങൾ അലയടിക്കുന്നത് വെറും കാഴ്ചയായിമാത്രം സമൂഹം ഒന്നടങ്കം പ്രതിബദ്ധതയില്ലാതെ നോക്കിനില്ക്കുന്ന സ്ഥിതി വിശേഷം ഇപ്പോൾ ഒരു കാഴ്ചയെ അല്ലതായികൊണ്ടിരിക്കുന്നു.
 
                                            മാനുഷികകുലത്ത്തിന്റെ ഒന്നാകെയുള്ള തളർച്ചയായും  നേരിന്റെ പതര്ച്ചയായുമെല്ലാം ഇതിനെ വിവക്ഷിക്കുന്നതിനോടൊപ്പം സ്പന്ദിക്കുന്ന അസ്ഥിമാടങ്ങളെ പ്പോലെ മൂല്യങ്ങൾ തകരുന്നതിനു മുമ്പ് തന്നെ ഓരോന്നോരോന്നായി കുഴിവെട്ടി മൂടികൊണ്ടിരിക്കുമ്പോഴും തീരാത്ത ദാഹത്തിന്റെ ഉടമകളായ വിളറിയ മുഖങ്ങൾ ഓരോന്നായി  മറനീക്കി കൂടുതൽ കൂടുതൽ വ്യക്തമായി തെളിഞ്ഞുവരുന്നു .

                അസ്വാഭാവികമായി ഉയർന്നുവന്ന ഏതോ ഒന്നിനെ സ്വാഭാവികമായ മാനസ്സികപ്രേരണകൾക്കുപരിയായി നിതാന്ത ജാഗ്രതയോടെ ഉപബോധമനസ്സ് ഉൾകൊള്ളാൻ നിഗൂഡമായി ശ്രമിക്കുന്നതിനെതുടർന്നും അല്ലെങ്കിൽ സംഘർഷഭരിതമായ ദൈനം ദിന ജീവിത ചുറ്റുപാടുകൾക്കിടയിൽ നിന്നും സ്വാംശീകരിചെടുത്തു ഏകപക്ഷീയമായ മാനസ്സിക പ്രേരണകൾക്കിടയിൽ ഉരുത്തിരിഞ്ഞുവന്നെക്കാവുന്നതുമായ ചില വികലമായ ചിന്താഗതികൾ ബഹുമുഖവ്യക്തിത്വത്തെ ബഹിർസ്ഫുരിപ്പിക്കുകയും പെരുമാറ്റത്തിലും പ്രവർത്തിയിലും സമൂഹത്തിന്റെ  മൊത്തത്തിലുള്ള കാഴ്ചപ്പാടുകൾക്കെതിരായി പിന്നെപ്പിന്നെ മാറികൊണ്ടിരിക്കുകയും ഓരോരുത്തരും സ്വന്തം വ്യക്തിത്വം നഷ്ട്ടപ്പെടുത്തുന്നവരായി മാറുകയും ഇത് കാലക്രമേണ സമൂഹത്തെ ആകെ സ്വാധീനിക്കുകയും നല്ലതും ചീത്തയും തിരിച്ചറിഞ്ഞാൽ കൂടിയും അമിത ലാഭത്തിനുവേണ്ടി മാനാഭിമാനങ്ങൾക്കുപരിയായി എന്തിലും ഏതിലും കച്ചവടകന്ണോടെ മാത്രം സമീപിക്കുകയും എന്തു ചെയ്യാനും മടിയില്ലാത്ത പുതിയ ഒരു സമൂഹമായി ഉയർന്നുവരികയും ചെയ്യുന്നു .

                                                                              മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും പുല്ലു വിലപോലും കൽപ്പിക്കാതിരിക്കുകയും പണവും സ്വാധീനമുള്ളവരെ മാത്രം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വൃത്തികെട്ട പുതിയ ഭോഗ സംസ്കാരം തന്മൂലം  ഉയർന്നുവരികയും ചെയ്യുന്നു . കൂടാതെ പുതിയ ഭോഗസംസ്കാരത്തിന് എരിവും പുളിയും കൂട്ടാൻ പലവിധത്തിലുള്ള ലഹരികൾ കൊഴുപ്പേകുന്നു  [അത്  എന്തുമാകാം ഏതുമാകാം വിവരിക്കുന്നില്ല].

                               കരുതിയിരുന്നില്ലെങ്കിൽ എല്ലാം എപ്പോൾ വേണമെങ്കിലും ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയും എന്നതാണ്  പുതിയ സംസ്കാരത്തിന്റെ വക്ത്താക്കൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി  അതുകൊണ്ടുതന്നെ തങ്ങളുടെ  സ്ഥാനം നിലനിർത്താൻ എന്തു ക്രുരതയും ചെയ്യാനും ചെയ്യിപ്പിക്കാനും മടിയില്ലാത്ത ഒരു സമൂഹമായി ഇത് നാൾക്കുന്നാൾ വളർന്നുകൊണ്ടിരിക്കുന്നു.

   "വരൾച്ച ബാധിച്ച മണ്ണിൻ മാറിൽ തകർച്ച നേരിട്ട മനുഷ്യ കുലത്തിന്റെ മനസ്സിനേയും വരൾച്ച ബാധിച്ചിരിക്കുന്നു ".



1 അഭിപ്രായം:

  1. mukalil kodutha aa chithram valare anwarthamanu.... vaayanakarante thalachor ithu vayichu kazhiyumbol ekadesham aa avasthayil ethiyirikkum... ariyanjitu chodhikuvanu.. enthanu ee അസ്വാഭാവികമായി ഉയർന്നുവന്ന ഏതോ ഒന്... ???

    മറുപടിഇല്ലാതാക്കൂ