2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ധ്യാനം ഒരനുഭവം




                                                    മനുഷ്യൻ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായതും പരിപാവനവും പരമ പ്രധാനവുമായ ഏക കലയാണ്‌ ധ്യാനം അല്ലെങ്കിൽ ഇതിനെ മഹത്തായ ഒരു ജീവനമാർഗ്ഗം എന്നു   വേണമെങ്കിലും പറയാം. സചേതനവും അചേത നവുമായ ഓരോ വസ്തുവിലും നിരന്തരം വ്യസ്ത്യസ്ഥ അളവിൽ  നിറഞ്ഞൊഴുകുന്നതും  ഒഴുകി നിറയുന്നതുമായ ജീവോർജ്ജത്തെ ഏകീകരിക്കാനോ  അല്ലെങ്കിൽ ഉത്തേജിപ്പിക്കുവാനൊ  ഉള്ള ഏക മാർഗ്ഗമാണ്  നിരന്തര ധ്യാനം.

                               പ്രപഞ്ചത്തിലെ ഓരോ കണികകളിലും അദൃശ്യമായി അടങ്ങിയിരിക്കുന്ന മഹത്തായ പ്രാപഞ്ചിക ശക്തി എന്നത്  അനന്തവും അജ്ഞാതവും വാക്കുകൾ,ചിന്തകൾ, പ്രവർത്തികൾ ഇവക്കെല്ലാം ഏറെ ഉപരിയായി ഓരോ ജീവജാലങ്ങളെയും ദിനംപ്രതി പ്രതിനിമിഷം മുന്നോട്ടുനയിക്കുന്ന ആ പ്രേരക ശക്തിയെ കൂടുതൽ കൂടുതൽ തന്നിലേക്കടുപ്പിക്കാനും  മറ്റൊരു രീതിയിൽ  പറഞ്ഞാൽ ആ ദിവ്യമായ  പ്രപഞ്ച ശക്തിയെ മാത്രം ലക്ഷ്യം വെച്ചു അതിലേക്കാകർഷിച്ചു  ചെന്ന് അതിൽ  പൂർണമായി വിലയം പ്രാപിക്കാനുമുള്ള മാർഗ്ഗം.

                                                  ജീവോർജ്ജം പരിധിയില്ലാതെ നിരന്തരം പ്രസരിപ്പിക്കുവാനും ഏറ്റുവാങ്ങുന്നതിനും ശരീരത്തെ പതിന്മടങ്ങ്‌ സജ്ജമാക്കുന്നതിലുപരിയായി അതീന്ദ്രിയമായ അനവധി നിരവധി  ഭാവഭേദാനുഭവങ്ങളും കൂടാതെ നിത്യതയിൽ നിന്നും പ്രാണന്റെ മഹത്തായ ഏകീകരണവും ശാശ്വത ശാന്തിയും ധ്യാനത്തിലൂടെ മാത്രം സാദ്ധ്യമാക്കുന്നു .

                                               ധ്യാനിക്കുമ്പോൾ ഭൗതികമായ എല്ലാ ചുറ്റുപാടുകളും സാഹചര്യങ്ങളും പാടെ വിസ്മരിച്ച് ഞാൻ എന്റെ എന്നൊക്കെയുള്ള സങ്കുചിതമായ കാഴ്ച്ചപാടുകൾക്കതീതമായി  ആത്മാവും പരമാത്മാവും തമ്മിലുള്ള ഒത്തു ചേരലിന്  കളമൊരുക്കുകയും തന്മൂലം അതിൽ നിന്നും അനന്തമായ ഊർജ്ജം ഉൾക്കൊള്ളുന്നതിന്റെയും വാക്കുകൾ,സ്വപ്നങ്ങൾ, ചിന്തകൾ എന്തിനേറെ പഞ്ചേന്ദ്രിയങ്ങൾക്ക് വിവക്ഷിക്കാൻ പോലും കഴിയാത്ത ഒരു പ്രത്യേക ലോകത്ത്  സ്വപ്നാടനം പോലെ നിരന്തരം എത്തിച്ചേരുകയും പിന്നീട് അതിൽ സമുദ്രത്തിലേക്ക് ഒരോ  തുള്ളി ജലം പതിക്കുമ്പോഴും  നിസ്സാരമായ ഓരോ  തുള്ളി ജലവും  അടുത്ത നിമിഷത്തിൽ ആ മഹാ സമുദ്രത്തിന്റെ ഭാഗമകുന്നതു പോലെ  ജീവാത്മാവ്  ഉന്നത ഊർജ്ജം പേറുന്ന പരമാത്മാവുമായി നിരന്തര ധ്യാനത്താൽ കൂടുതൽ കൂടുതൽ ലയിച്ച്കൊണ്ടെയിരിക്കുന്നു ...

                              ഭൗതികമായ ജീവിത സാഹചര്യങ്ങളിൽ നിന്നും നമുക്ക്  കിട്ടുന്ന ഏതു ആനന്ദത്തിന്റെയും ആഹ്ളാദത്തിന്റെയും ആഘോഷത്തിൻറെയും വർണ്ണ പകിട്ടുകൾക്കുമെ ത്രയോ ഉയരത്തിലും  ഉന്നതിയിലുമുള്ളതും നമുക്കാർക്കും ഒരിക്കലും  സങ്കൽപ്പിക്കാൻ പോലുമാ കാത്ത ആ ദിവ്യമായതും മനോഹരമായതുമായ ശാന്തിയിൽ നിറഞ്ഞ ആനന്ദത്തിന്റെ നിർവൃതിയിൽ ആറാടിയവരെത്രേ  യഥാർത്ഥ യോഗികൾ . അതു കൊണ്ടാവാം എല്ലാം ത്യജിച്ച് ധ്യാനത്തിന്റെ മാത്രമായ പവിത്ര  മാർഗ്ഗം  സസ്സന്തോഷത്തോടെ  മാത്രം സ്വീകരിച്ച് അവരുടെ മാത്രമായ ലോകത്ത്  അഭിരമിക്കുന്നത്  എന്നുമാണ്  പഴമക്കാരിൽ നിന്നും പറഞ്ഞു കേൾക്കുന്നത് .

                          നിലവാരമില്ലാത്ത ഏതാനും പുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ നാമമാത്രമായ അറിവുള്ളവർ,ധ്യാനത്തിന്റെ മഹത്ത്വത്തെകുറിച്ചു വാ തോരാതെ സംസാരിക്കുന്ന കപട യോഗികൾ എന്നിവർ  ഏറെയുള്ള നാടാണിത് . കാഴ്ചക്കു യോഗി പ്രവർത്തിയിൽ ഭോഗി എന്ന തത്ത്വം പിന്തുടരുന്ന ഇത്തരക്കാർ ഏറെയും മടിയന്മാരും നിർബന്ധ ബുദ്ധികളും ആയിരിക്കും . ഇത്തരക്കാർ നിർബന്ധമായും "ശാശ്വത ശാന്തി " എന്ന ലേഖനം വായിക്കാൻ ശ്രമിക്കുക.   ഉണരുക പ്രവർത്തിക്കുക [ധ്യാനത്തിനെ വെറുതെ വിടുക ] ഓം ശാന്തി ഓം .... 


1 അഭിപ്രായം: