2015, ഏപ്രിൽ 11, ശനിയാഴ്‌ച

 

  കാറ്റു പറഞ്ഞത്

 മഴയുള്ള രാവിൽ ഞാൻ
ജനലരികിൽ നിൽക്കെ
നിറയുന്നൊരെൻ കണ്ണിൽ
കുളിരോടെ വീശി കാറ്റു
പറയുന്നുതെന്നോടു കരയരുതു നീ 


വിധിയെ പഴിക്കാതെ മതിയെ
ഉണർത്തി  നിറമ്മുള്ള
ജീവിത പാതയെ വരവേൽക്കൂ
അലയുന്ന മനസ്സിനെ ഒരുമിച്ചു
ചേർക്കൂ അകവും പുറവും
പ്രസരിച്ചു  നിർത്തു


തണലോടെ തനുവോടെ ഇഴപാകി
കൊണ്ട് പറയുന്നു
പിന്നെയും കാറ്റെന്നോടു തന്നെ
ലക്ഷ്യങ്ങൾ ജീവിത പാതകളാക്കു
വിജയങ്ങൾ ജീവിത
മുദ്രകളാക്കൂ


മഴയുള്ള രാവിൽ ഞാൻ
ജനലരികിൽ നിൽക്കെ
നിറയുന്നൊരെൻ കണ്ണിൽ
കുളിരോടെ വീശി കാറ്റു
പിന്നെയും പറയുന്നിതെന്നോടുത്തന്നെ...