2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

പ്രണയകാലംപ്രണയകാലം തിരയുമേതോ
നിറങ്ങളായെൻ ഓർമ്മകൾ
അലകളായി നിറയുമേതോ
അഴകു പോലെൻ നിനവുകൾ

ഈ യൗവ്വനത്തിൽ നിറച്ചോരീ
കുളിരിൽ നീന്തി തുടിക്കുന്നു അകലെ
കാണാക്കയങ്ങളിൽ അറിയാതെന്നോ
നിറഞ്ഞു തൂവുന്നു മിഴികൾ പാതിയടയുന്നോ
നീലത്താമര നീർത്തുള്ളികൾപ്പോൽ
ഓമനിക്കുന്നു നിന്നെ ഓർത്തു പാടുന്നു

പ്രണയകാലം തിരയുമേതോ
നിറങ്ങളായെൻ ഓർമ്മകൾ
അലകളായി നിറയുമേതോ
അഴകു പോലെൻ നിനവുകൾ

ഈ പുലർക്കാവിൽ വിടർന്നോരീറൻ
സ്വപ്ന പളുങ്കായെൻ ഉള്ളിൽ
ഓർമ്മകളെന്നുമെൻ നിറയുന്ന മനസ്സിലെ
ഗദ്ഗദ പൂക്കളായ് മാറിടുമ്പോൾ  താനെ
ഏതോരിരുളിൽ ഏകാന്തതയിൽപതുങ്ങി
നിൽക്കുന്നു മൗനമായ് വിതുമ്പി നിൽക്കുന്നു 

പ്രണയകാലം തിരയുമേതോ
നിറങ്ങളായെൻ ഓർമ്മകൾ
അലകളായി നിറയുമേതോ
അഴകു പോലെൻ നിനവുകൾ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ