2013, ഏപ്രിൽ 10, ബുധനാഴ്‌ച

സ്വപ്‌നങ്ങളും യാഥാർത്ഥ്യങ്ങളും
                                                               സ്വപ്നം കാണാത്തവരായി ആരുണ്ട് ഭൂമിയിൽ, എന്നാൽ അവരിൽ തന്നെ  സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ  ശ്രമിച്ചവർ എത്രയുണ്ട് ?  അതിൽ നിന്നും ലക്‌ഷ്യം സാധിച്ചവർ എത്രയുണ്ട്  ? , യാഥാർത്ഥ്യങ്ങളെ  സ്വപ്‌നതുല്യമാക്കിയവർ എത്രയുണ്ട് ? അതിൽത്തന്നെ വിജയിച്ചവർ എത്ര ?.... 
     
                              തീർച്ചയായും വിജയികൾ  അനേകലക്ഷം പേർ  പക്ഷെ  ജീവിതത്തിൽ പരാജയപ്പെട്ട മഹാ ഭൂരിപക്ഷങ്ങളെ  വച്ച് നോക്കിയാൽ തീരെ ന്യൂനപക്ഷം മാത്രമാണിവർ . എന്നാൽ മഹാ ഭുരിപക്ഷത്തിന്റെയും ആരാധനാപാത്രവുമാണ്  ഇതിൽ മിക്കവരും . എന്തൊക്കെയാവാം ഇവരുടെ ഗുണഗണങ്ങൾ, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇവരെ മുന്നോട്ടുക്കൊണ്ടു പോകുന്ന ചാലകശക്തി ഏതൊക്കെയാവാം നമുക്കൊന്നു കണ്ണ്ടെത്താൻ  ശ്രമിക്കാം .
                                                          വ്യത്യസ്ഥ മേഖലകളിൽ നിന്നും  വ്യത്യസ്ഥ രീതികളിൽ  വ്യത്യസ്ഥ കാഴ്ച്ചപ്പാടോടെ മുന്നെറുന്നതാവാം ഒരു പക്ഷെ ഇവരുടെ കാതൽ . ഇങ്ങനെയൊക്കെ അടിസ്ഥാനമാക്കി ഇവരെ വിലയിരുത്തിയാലോ ? അല്ലെങ്കിൽ മറ്റൊരു രീതിയിൽ ചിന്തിക്കാം കഠിനാദ്ധ്വാനം ഇതായിരിക്കുമോ ഇവരുടെ അടിത്തറ അതോ ബുദ്ധിയുടെ മികച്ച പിന്തുണയോ  ഇനി അതുമല്ലെങ്കിൽ ഭാഗ്യത്തിന്റെ പരിപൂർണ കടാക്ഷമോ ഏതായാലും ഇതിൽ കുടുതൽ ഒന്നുമുണ്ടാവില്ല അല്ലെ ?...

                എന്നാൽ  സ്വപ്‌നങ്ങളെ  യാഥാർത്ഥ്യമാക്കാൻ കഴിവില്ലാത്തവരെയും ശ്രമിക്കാത്തവരെയും സാധിക്കാത്തവരേയും കണ്ണ്ടെത്താനുള്ള മാനദണ്ഡം എന്താണ്  നമുക്കതിലൂടെ പോയി ഒന്നു തിരിച്ചു വരാം ..
                                                                               ജീവിത പരാജയങ്ങൾക്ക്  പലർക്കും കാരണമാകാവുന്ന ഏതാനും വസ്തുതകളെ നമുക്കൊന്നു വേർതിരിച്ചു നോക്കാം.  

1     യാഥാർത്ഥ്യങ്ങളെ  ഉൾക്കൊള്ളാൻ ശ്രമിക്കാതിരിക്കൽ
2     സ്വന്തം വഴി തെരഞ്ഞെടുത്തതിലുള്ള അപാകത
3     കാഴ്ചപ്പാടിന്റെ ബലഹീനത
4     ഉണർന്നു പ്രവർത്തിക്കാനുള്ള അലസത
5     പ്രതിബന്ന്ധങ്ങളെ നേരിടാനുള്ള ആത്മവിശ്വാസക്കുറവ് 
6     ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള തിരിച്ചടികൾ
7     സങ്കുചിത താൽപ്പര്യങ്ങൾക്കടിമപ്പെട്ടു മുന്നിലുള്ള വഴി കാണാതിരിക്കൽ
8     ഭയം,ആകുലത,ഉൽക്കൻo  എന്നീ മാനസ്സിക വ്യാപാരങ്ങൾക്ക് അടിമപ്പെടൽ

                                                                              
 ഇതു മാത്രമാണോ ഇവർക്ക്‌  നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ ?.. അല്ല പിന്നെ എന്തൊക്കെയാണ്  അവിടെയാണ്  മസ്തിഷ്ക്ക വ്യാപാരങ്ങൾക്കുപരിയായി  യാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്യുന്നതും മിഥ്യയെ വെല്ലുവിളിക്കുന്നതും വിധി വൈരുദ്ധ്യമായി കണക്കാക്കപ്പെടുന്നത്‌മായ അദൃശ്യമായ ആ വഴിത്തിരുവ് .

  " ഒരു നേരിന്റെ വെളിച്ചത്തിൽ  ചെന്നെത്താവുന്നതല്ല ജീവിതത്തിന്റെ ബാക്കിപത്രം  എന്നാൽ യാഥാർത്ഥ്യത്തിന്റെ   മുഉഡ് പടത്തിലൊളിപ്പിക്കാവുന്നതുമല്ല ജീവിതം "

                                                                    ആകസ്മികമായുള്ള ചെന്നെത്തലൊ അറിവോടെയുള്ള കണ്ടെത്തലോ മിക്കവാറും യാഥാർത്ഥ്യങ്ങളെ അടുത്തുനിന്നു  തൊട്ടറിയാൻ അല്ലെങ്കിൽ അടുത്തറിയാൻ നിഷ്പ്രയാസം സാധിക്കും . അറിവോടുക്കൂടി അറിയാത്തിടത്തുകൂടി യാദൃശ്ചികമായി ചെന്നെത്തുമ്പോഴാണ്  നാം മിക്കവരും ജീവിതത്തെ ഉയര്ത്തിയെടുക്കാൻ ആത്മാർത്ഥതയോടെ പലപ്പോഴും ശ്രമിക്കുന്നത് . അങ്ങനെയുള്ള പ്രതിബന്ധങ്ങൾ ഏറെയുണ്ടായാൽ പോലും സാഹചര്യങ്ങളെ അനുകൂലമാക്കി പ്രവർത്തിപ്പിച്ചു തന്റെതായ  യഥാർത്ഥ വഴി വെട്ടിത്തെളിയിച്ചെടുക്കുന്നു . അത് അവരുടെ കഴിവ് മാത്രമാണോ അതോ പ്രകൃതി തന്ന അതിജീവന മാർഗ്ഗത്തിലധിഷ്ടിതമാണോ  ഇതെന്നു പോലും ഗൗരവതരമായി മാത്രം ചിന്തിക്കേണ്ട കാര്യങ്ങളിലൊന്നാണ്  .
                                                                                   
                                                                                        യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണുന്നതിനോടൊപ്പം അതിജീവനത്തിലധിഷ്ടിതമായി സ്വന്തം പാതയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കണ്ണികളില്ലോന്നായി പിന്നിട്ട വഴികളിലെ അനുഭവസമ്പത്തുകളെ മറയാക്കി കെട്ടി പടുത്തുയര്ത്തുന്നവനാണ്  സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയവരും  യാഥാർത്ഥ്യങ്ങളെ  സ്വപ്‌നതുല്യമാക്കിയവരും.
2 അഭിപ്രായങ്ങൾ:

  1. " ഒരു നേരിന്റെ വെളിച്ചത്തിൽ ചെന്നെത്താവുന്നതല്ല ജീവിതത്തിന്റെ ബാക്കിപത്രം എന്നാൽ യാഥാർത്ഥ്യത്തിന്റെ മുഉഡ് പടത്തിലൊളിപ്പിക്കാവുന്നതുമല്ല ജീവിതം "

    ജീവിതത്തിന്റെ ബാക്കിപത്രം? യാഥാർത്ഥ്യത്തിന്റെ മുഡ് പടo? enthuvadey ithoke? pote...ini ithonumalla ee jeevithamallenki pine enthu pinakkanu ath? enthayalum avasanathe sentencinte pakuthi mathram manasilayi.. പിന്നിട്ട വഴികളിലെ അനുഭവസമ്പത്തുകളെ മറയാക്കി കെട്ടി പടുത്തുയര്ത്തുന്നവനാണ് സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയവരും യാഥാർത്ഥ്യങ്ങളെ സ്വപ്‌നതുല്യമാക്കിയവരും

    ath kollam

    മറുപടിഇല്ലാതാക്കൂ