2013, മാർച്ച് 29, വെള്ളിയാഴ്‌ച

കണ്ണുനീർനിലാവലിഞ്ഞ  രാവിൽ
നിണമൊഴുകുമെൻ കണ്ണിൽ
വിടപറയുകയാണെല്ലാം
അലകടലുപോലെൻ ഉള്ളം
തിരയടിച്ചുലയുന്നു എന്നും

ഇനിയുമീ ഇടവഴികളിൽ
അലയുകയാണെന്നിൽ  നിന്നും
ഓരങ്ങളിൽ നിന്നും  ഓളങ്ങളായ്
എന്നും യാത്ര ചൊല്ലിപ്പോകുന്നു

മേഘ ശകലം ഇരുൾ മൂടും 
പിന്നെ ചന്ദ്രനുദിക്കേണം
എന്നുമെന്റെ കണ്ണുനീരിൽ
നിറതിങ്കളായ്  നിലവുദിച്ചെങ്കിൽ .

നിലാവലിഞ്ഞ  രാവിൽ
നിണമൊഴുകുമെൻ കണ്ണിൽ
വിടപറയുകയാണെല്ലാം
എന്നും എന്റെ അകതാരിൽ . 

അറിയാത്തത്

                                                             

                                                                  അറിയാത്തത്  അല്ലെങ്കിൽ അറിയാതിരിക്കൽ എന്ന പദം നമുക്കേവർക്കും സുപരിചിതമാണല്ലോ എന്നാൽ ആ പദം എന്തിനെ, ഏത് , എപ്പോൾ എന്നതിനെ ആശ്രയിച്ചിരിക്കും എന്നുള്ളതിനേക്കാൾ ഭൗതികമയി  അത് പ്രധാനമായും അടിചെൽപ്പിക്കപ്പെടുന്ന അല്ലെങ്കിൽ ഓർക്കാപുറത്ത് തേടി വന്നെത്തുന്ന അതുമല്ലെങ്കിൽ പ്രത്യേക സാഹചര്യത്തിൽ പ്രയോഗിക്കേണ്ടി വരുന്ന ഒരു പദമായി മാത്രം കരുതിയിരുന്ന ഇതിൽ കേവലം അറിവില്ലായ്മയെ മാത്രം കുറിക്കാൻ ഉദ്ദേശിച്ചിട്ടുളള  ഒരു പദം എന്നതിലുപരിയായി അതിനു വേറെ എന്തെങ്കിലും മാനങ്ങളുണ്ടോ?. 

                                                                   അപ്രസക്തമായി മറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ഒരു സംഭവത്തെ നിസ്സാരവല്ക്കരിക്കാൻ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് പ്രപഞ്ചത്തിനോള്മോ അതിലേറെയോ വലുതായ പല സത്യങ്ങളെയും മറച്ചു വെക്കുന്നത് പ്രപഞ്ചമുണ്ടായ  കാലം മുതൽ ഇതിലാകാം എന്നും വേണമെങ്കിൽ പറയാം .

                                                                      അറിയാത്തത്  എന്ന  പദത്തിന്റെ അർത്ഥ തലങ്ങൾ നമ്മുടെ ചിന്തകൾക്കും ,സ്വപ്നങ്ങൾക്കും കഴിവുകൾക്കും ബുദ്ധിക്കും എന്തിനേറെ ജീവിത ചക്രങ്ങൾക്കുമപ്പുറമാണ് എന്നാൽ ഇപ്പുറവും അതിന്റെ സ്വാധീനമുണ്ടുതാനും . ഏതാനും പേജുകളിൽ ഉൾക്കൊള്ളനാവുന്ന ഒരു പദമോ അതിന്ടെ അർത്ഥതലങ്ങളൊ ഒന്നുമല്ലിത് വിശദീകരണങ്ങൾ സമുദ്രത്തെ കൈകുമ്പിളിൽ ഒതുക്കുന്നത്‌ പോലെ മാത്രമേ കാണാൻ കഴിയൂ  .

                                                                    ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് അല്ലെങ്കിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്നതെന്തിനെയാണ് അതുമല്ലെങ്കിൽ അതിനെ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ പൊരുൾ എന്തിലധിഷ് ി തമാണ്‌  എന്താണ് അതിനു പ്രേരകമായ ശക്തി ഒന്നോർത്തു നോക്കു . ഈ ലോകത്തിലെ ഏറ്റവും മികച്ചതെന്നു നിസ്സംശയം അടിവരയിട്ടു പറയാവുന്നതും  അദൃശ്യമായതും മഹത്തരവുമായ  ആ ചാലക ശക്തിയുടെ പേരാണു "ജീവൻ അല്ലെങ്കിൽ പ്രാണൻ ". 


                                                            പക്ഷെ ഇവിടെയാണ് പ്രധാനപ്പെട്ട ഒരു മഹാ  ചോദ്യം ഒളിഞ്ഞിരിക്കുന്നത് . മാനുഷികമായ എല്ലാത്തരം കണ്ടെത്തലുകളെയും വെല്ലുവിളിക്കുന്ന ഒരു ചോദ്യം ഉയരുകയും പിന്നീട് അത്  ഒരു ചോദ്യമായിത്തന്നെ അവശേഷിക്കുകയും എക്കാലവും അത് അങ്ങിനെത്തന്നെ ആയിരിക്കുകയും  ചെയ്യുന്ന അനന്തവും അജ്ഞാതവുമായ അത് എന്താണ് ?.

                                                           അതെ അത് തന്നെയാണ് നാം മുൻപ് വിശകലനം ചെയ്യാൻ ഒരു  ശ്രമം നടത്തിയ "അറിയാത്തത് " എന്ന  നിഗൂഉഡ്   സത്യം! .
                              

2013, മാർച്ച് 25, തിങ്കളാഴ്‌ച

ജീവിതം

                                                                                                                                                                                  


                     ജീവിതമാകുന്ന  ശരീരം കൊണ്ട്  കാലമാകുന്ന വഴികളിൽ ഏറേയും  സ്വാർഥതയോടെ വിശ്രമമില്ലാതെ കണ്ണിൽ കണ്ടതെല്ലാം   വെട്ടിപിടിച്ച്  സ്വന്തം കാൽ കീഴിലാക്കി, ഒന്നിനും സമയമില്ലാതെ ഓടികിതച്ചു സമ്പാദിച്ചു   മുന്നെറുന്നതെവിടെക്കാണ് നാം ഓരോരുത്തരും . ഒരൊറ്റ ഉത്തരം "മരണത്തിലേക്ക് " .  

                                                                                       ശരിയല്ലേ ?  അതെത്ര വലിയവനായാലും ചെറിയവനായാലും വല്ല മാറ്റവും ഉണ്ടോ? ,  ദൈവ വിശ്വാസിയായാലും   അവിശ്വാസിയായാലും, പാപി ആയാലും പുന്ണ്യാളനായാലും, കറുത്തവനായാലും വെളുത്തവനായാലും,  ആണായാലും പെണ്ണായാലും ഒന്നിനും ഒരു മാറ്റവുമില്ല .  ഇവിടെ  നമ്മുടെ ശരിയായ കർമ്മങ്ങൾ എന്താണ്‌ , കർത്തവ്യങ്ങൾ, കടപ്പാടുകൾ, നിലനില്പ് , കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ഏതു ഗണത്തിൽപ്പെടുന്നു . പരോപകാരമാണോ അതിലർത്‌ ഥം വക്കുന്നത്   കർമ്മങ്ങളുടെ പ്രസക്തി എന്താണ് , അത് ഉണ്ടാക്കി തീർക്കുന്ന പ്രതികരണങ്ങൾ  ഏതൊക്കെ വിധത്തിലുള്ളതായിരിക്കും,  അവ  കാലികമായ പ്രസക്തിയിലേക്ക് വിരൽ ചൂണ്ടുന്നവയാകണോ ?...... എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധി , കിട്ടിയ ഉത്തരങ്ങൾ പുതിയ പുതിയ ചോദ്യങ്ങളെ ഉണ്ടാക്കിയെടുക്കുന്നു,   ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ  പരസ്പരം ചോദ്യ ചിഹ്നങ്ങൾ  ആയിത്തീരുന്നു . 


                          അപ്പോൾ   നാം സഞ്ചരിക്കുന്ന വഴി മരണത്തിലേക്ക് മാത്രമാണോ എന്ന ചോദ്യത്തിനു  അല്ല എന്ന്   തൽക്കാലം  ഉത്തരം പറയാം . ഇവിടെയാണ്‌  യഥാർത്ഥത്തിൽ   ജീവിതം  എന്നത്  ഉത്തരം  കിട്ടാത്ത പ്രഹേളികയാണ്  എന്നു  പറയുന്നത് . ജീവനെകൊണ്ട്   ഹിതമായത്  ചെയ്യുവാനുള്ള കാലഘട്ടം അഥവാ  ജീവിതം  എന്നും ഇതിനെ വിവക്ഷിക്കുന്നവരെറെയുണ്ട്‌ . 


                                                                           ആദ്യം  ഒന്നുമറിയാത്ത  നിഷ്കളങ്കമായ ശൈശവ കാലഘട്ടം കഴിഞ്ഞു പിന്നെ നിറമുള്ള   സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും കൗമര കാലം  എല്ലാം  അറിയുമെന്ന ധാരണയുള്ള യൗവന ഘട്ടം  കഴിഞ്ഞു  അറിഞ്ഞു കൊണ്ട്  നിസ്സഹനായി  അറിയത്തിടത്  എത്തിചേരുന്ന  വാർദ്ധക്യകാലഘട്ടം വന്നു ചേരുന്നു. 


                                                                            ഇതിനുള്ളിൽ ഏതായിരിക്കും ഇനിയും  ആരും തിരിച്ചറിയാത്ത ശരിയായ ജീവിത വഴി  ആ  വഴി കണ്ടെത്താനായി  ഞാനും കാലത്തിലുടെ യാത്ര ചെയ്യുകയാണ് പക്ഷെ ആ വഴി കണ്ടെത്തുന്നതിനു മുൻപ്     ഞാനും മരണത്തിലേക്ക്  അടുക്കുമോ  എന്നറിയില്ല.   
   
                                                                                              

ഓർമ്മഓർമ്മകളെന്നുമെൻ  നിറയുന്ന മനസ്സിലെ
ഗദ്ഗദ  പൂക്കളായ്‌  മാറിടുമ്പോൾ
നിനവാകുമെന്നുമെൻ  സ്വപ്നപദങ്ങളിൽ
കൊഴിയുന്ന പൂക്കളാൽ മാറുമെന്നും
കനവാകുമോ നീ  എന്നുമെന്നെങ്കിലും
 മനസ്സിനു  സാന്ത്വനമേകുവനായ്
ഏതോ മുൻജന്മ സുകൃതമായ്
കുളിരാകുമോ  നീ ഇനിയെന്നെങ്കിലും
വസന്തങ്ങളും  ഗ്രീഷ്മ ശരത്  കാലവും
ഒന്നുമൊന്നും  ഞാനിന്നറിയുന്നില്ല 
നീലകുറിഞ്ഞിപോൽ  പൂക്കുമെന്നെങ്കിലും
മനസ്സിലെ ചിന്തകൾ ആർദ്രമായ്
വിദൂരമാം  വഴിത്താരകളിൽ
പൂക്കുമെന്നൊ  എൻടെ സ്വപ്നങ്ങളും
വിരഹ വേദനയും ......


വഴി
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ
ഇരുലാർന്നോരാർദ്രമം
മനസ്സിന്റെ  ചില്ലയിൽ
മണിനൂപുരങ്ങൾ
നിഗൂഡ സ്മരണയിൽ
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ
 
കനലുകൾ നിറയുന്ന
നിരമാര്ന്ന മനസ്സിന്റെ
കനവുകൾക്കെന്തോ
കരയുന്ന  രാഗം
നിനവുകൾ  പൂക്കുന്നു
പതിയെ  എന്നെങ്കിലും
കരിയുന്നതുടനെ
ആരെയും ഓർക്കാതെ
വഴിയെ തിരക്കുന്നു
വഴിയെതെന്നറിയാതെ

ഓർത്തിരിക്കാത്തൊരെൻ
ഓർമ്മകൾ ഉണരുന്നു
ഓമനിക്കാനൊന്നും
എനിക്കില്ലതെയായാലും
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ...... 
മറവി
              പലപ്പോഴും മറവിയെ  ശപിക്കാതവരായി ആരുണ്ട്   ഭുമിയിൽ ? പ്രധാനപ്പെട്ടതും അല്ലാത്തതുമായി എന്തൊക്കെ തരം കാര്യങ്ങൾ മറന്നുപോയിട്ടുണ്ട് നമ്മൾ , മറവിയെ  രോഗമാക്കിയും കുറ്റപ്പെടുത്തിയും ശപിച്ചും എത്രയോ  തവണ പറഞ്ഞിട്ടുണ്ടാകും നമ്മള്ളിൽ  ഏറെയും  പേർ .


                                           സത്യത്തിൽ മറവിയുടെ  ഗുണങ്ങൾ  ഓർക്കാറുണ്ടോ  നമ്മൾ  ? പ്രകൃതി ഒരുക്കിയ ഒരു refreshment കോഴ്സ്  അല്ലെ മറവി . ഇതില്ലെങ്കിൽ നമ്മള്ളിൽ  മിക്കവരും  പലവിധത്തില്ല്  ഉള്ള  മാനസ്സിക രോഗങ്ങൾക്കടിമപ്പെട്ടു  ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലയിപ്പോകും  പ്രത്യേകിച്ചും ഹൈ ടെക്  യുഗത്തിൽ . ജീവിതത്തിൽ നിങ്ങൾ  ഓർക്കാൻ  ഇഷ്ടപ്പെടാത്ത  എത്രയോ കാര്യങ്ങളുണ്ടായിരിക്കാം അങ്ങനത്തെ  കാര്യങ്ങൾക്ക്  മറവി മാത്രമാണ്  ഏക ആശ്രയം .


                      മറവി ഇല്ലാത്ത അവസ്ഥയെപ്പറ്റി ഒന്നു  ചിന്തിച്ചു നോക്കു . നമ്മുക്ക് തീരാനഷ്ടങ്ങൾ വരുത്തിവച്ച  ദു:ഖങ്ങളും ദുരിതങ്ങളും,നഷ്ടങ്ങളും നഷ്ടപ്പെടലുകളും ,വിരഹങ്ങളും  വേർപാടുകളും  വർഷങ്ങൾക്ക്‌  ശേഷവും  സജീവമായി എന്ന് മനസ്സിൽ  മറ്റു കാര്യങ്ങൾക്കൊപ്പം നിറഞ്ഞു നിന്നാൽ ജീവിതത്തിൽ ഒരിക്കെങ്കിലും സമാധാനമായിട്ടിരിക്കാൻ നമ്മുക്കാർക്കെങ്കിലും കഴിയുമോ ? ഒന്ന്  പൊട്ടിച്ചിരിക്കാൻ കഴിയുമോ ? തമാശ പറയാന്നോ ആസ്വദിക്കാനൊ കഴിയുമോ ?  അപ്പൊ  പിന്നെ മറവി അല്ലെ താരം ?


                      നാം  കുറ്റപ്പെടുത്തുന്ന  ഗണത്തിൽ പ്പെടുന്ന  മറവികളെല്ലാം  നമ്മുടെ  കൃത്യനിഷ്ഠതയില്ലുള്ള പോരയ്മകളിലെക്കാന്നു വിരൽ  ചൂണ്ടുന്നത്‌  . അതിന്നുള്ള അടിസ്ഥാന കാരണമായി കണ്ടെത്താവുന്നത്  അലസത  അലെങ്കിൽ  മടി എന്നിവയിലേക്കാണ്‌  .


                                        യാത്ര പോകുമ്പോഴും  മറ്റും  പതിവായി  കേൾക്കുന്ന പലവിയാണ്‌  അതെടുക്കാൻ മറന്നു ധൃതിയിൽ ഇതെടുക്കാൻ മറന്നു എന്നൊക്കെ  പക്ഷെ  എത്ര തിരക്കായാലും  വസ്ത്രം ധരിക്കാൻ മറന്നു എന്ന് പറയുന്ന ആളുകള്  ആരെങ്കിലുമുണ്ടോ നമ്മുടെ ഇടയിൽ  അപ്പൊ  പിന്നെ  ആര്ക്കാണ്  മറവി എവിടെയാണ്  മറവി  .  "16 നുറ്റാണ്ടിൽ  മദ്ധ്യ  യുറോപ്പിൽ   ക്രിസ്റ്റഫർ  റിച്  ടവരാണ്  ചരിത്രം  രേഖപ്പെടുത്തിയ ആദ്യത്തെ മറവിക്കാരൻ  അദ്ദേഹം  പലപ്പോളും  വസ്ത്രം ധരിക്കാൻ പോലും മറക്കാരുണ്ട്ത്രേ" !!!.  ഏതായാലും  അത്രത്തോളം മറവിക്കാർ  നമ്മുടെ ഇടയിൽ  ഇല്ല എന്നുള്ളത് ഏതാണ്ടൊക്കെ ഉറപ്പാണ്‌ .


                                                         ഒട്ടും  മടിപ്പിടിച്ചിരിക്കാതെയും പിന്നേക്ക്  നീക്കിവക്കാതെയും  മറവിക്കാർ മറക്കുന്നതിനു മുമ്പേ  തന്നെ ചെയ്യാനുള്ളതെല്ലാം ചെയ്തു തീർക്കുക .


 നമ്മുടെ  ശ്രദ്ധക്കുറവിനെ മുടിവെക്കാൻ  വേണ്ടിയാണു നമ്മുക്ക്‌  നല്ലത് മാത്രം ചെയ്യുന്ന ചെയ്യുന്ന നമ്മുടെ സ്വന്തം  മറവിയ്യെ ഇത് വരെ  കുറ്റപ്പെടുതിയിരുന്നത്‌  ഇനി  നമു ക്കതു  തിരുത്താം . പിന്നെ  അവസാനമായി എന്തോ പറയണമെന്നുണ്ടായിരുന്നു
 " ശ്ശോ  അത്  മറന്നുപോയല്ലോ !!! ".