2013, മാർച്ച് 29, വെള്ളിയാഴ്‌ച

അറിയാത്തത്

                                                             

                                                                  അറിയാത്തത്  അല്ലെങ്കിൽ അറിയാതിരിക്കൽ എന്ന പദം നമുക്കേവർക്കും സുപരിചിതമാണല്ലോ എന്നാൽ ആ പദം എന്തിനെ, ഏത് , എപ്പോൾ എന്നതിനെ ആശ്രയിച്ചിരിക്കും എന്നുള്ളതിനേക്കാൾ ഭൗതികമയി  അത് പ്രധാനമായും അടിചെൽപ്പിക്കപ്പെടുന്ന അല്ലെങ്കിൽ ഓർക്കാപുറത്ത് തേടി വന്നെത്തുന്ന അതുമല്ലെങ്കിൽ പ്രത്യേക സാഹചര്യത്തിൽ പ്രയോഗിക്കേണ്ടി വരുന്ന ഒരു പദമായി മാത്രം കരുതിയിരുന്ന ഇതിൽ കേവലം അറിവില്ലായ്മയെ മാത്രം കുറിക്കാൻ ഉദ്ദേശിച്ചിട്ടുളള  ഒരു പദം എന്നതിലുപരിയായി അതിനു വേറെ എന്തെങ്കിലും മാനങ്ങളുണ്ടോ?. 

                                                                   അപ്രസക്തമായി മറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ഒരു സംഭവത്തെ നിസ്സാരവല്ക്കരിക്കാൻ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് പ്രപഞ്ചത്തിനോള്മോ അതിലേറെയോ വലുതായ പല സത്യങ്ങളെയും മറച്ചു വെക്കുന്നത് പ്രപഞ്ചമുണ്ടായ  കാലം മുതൽ ഇതിലാകാം എന്നും വേണമെങ്കിൽ പറയാം .

                                                                      അറിയാത്തത്  എന്ന  പദത്തിന്റെ അർത്ഥ തലങ്ങൾ നമ്മുടെ ചിന്തകൾക്കും ,സ്വപ്നങ്ങൾക്കും കഴിവുകൾക്കും ബുദ്ധിക്കും എന്തിനേറെ ജീവിത ചക്രങ്ങൾക്കുമപ്പുറമാണ് എന്നാൽ ഇപ്പുറവും അതിന്റെ സ്വാധീനമുണ്ടുതാനും . ഏതാനും പേജുകളിൽ ഉൾക്കൊള്ളനാവുന്ന ഒരു പദമോ അതിന്ടെ അർത്ഥതലങ്ങളൊ ഒന്നുമല്ലിത് വിശദീകരണങ്ങൾ സമുദ്രത്തെ കൈകുമ്പിളിൽ ഒതുക്കുന്നത്‌ പോലെ മാത്രമേ കാണാൻ കഴിയൂ  .

                                                                    ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് അല്ലെങ്കിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്നതെന്തിനെയാണ് അതുമല്ലെങ്കിൽ അതിനെ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ പൊരുൾ എന്തിലധിഷ് ി തമാണ്‌  എന്താണ് അതിനു പ്രേരകമായ ശക്തി ഒന്നോർത്തു നോക്കു . ഈ ലോകത്തിലെ ഏറ്റവും മികച്ചതെന്നു നിസ്സംശയം അടിവരയിട്ടു പറയാവുന്നതും  അദൃശ്യമായതും മഹത്തരവുമായ  ആ ചാലക ശക്തിയുടെ പേരാണു "ജീവൻ അല്ലെങ്കിൽ പ്രാണൻ ". 


                                                            പക്ഷെ ഇവിടെയാണ് പ്രധാനപ്പെട്ട ഒരു മഹാ  ചോദ്യം ഒളിഞ്ഞിരിക്കുന്നത് . മാനുഷികമായ എല്ലാത്തരം കണ്ടെത്തലുകളെയും വെല്ലുവിളിക്കുന്ന ഒരു ചോദ്യം ഉയരുകയും പിന്നീട് അത്  ഒരു ചോദ്യമായിത്തന്നെ അവശേഷിക്കുകയും എക്കാലവും അത് അങ്ങിനെത്തന്നെ ആയിരിക്കുകയും  ചെയ്യുന്ന അനന്തവും അജ്ഞാതവുമായ അത് എന്താണ് ?.

                                                           അതെ അത് തന്നെയാണ് നാം മുൻപ് വിശകലനം ചെയ്യാൻ ഒരു  ശ്രമം നടത്തിയ "അറിയാത്തത് " എന്ന  നിഗൂഉഡ്   സത്യം! .
                              

2 അഭിപ്രായങ്ങൾ: