2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

ഋതുഗീതംഅനുരാഗമുറങ്ങുന്ന സൗന്ദര്യമോ നീ
ആരാരും മോഹിക്കും പ്രണയിനിയോ...

ഋതുഭംഗി തുളുമ്പുന്ന മഴമേഘമോ നീ..
ഋതുഗീതം ഒഴുകുന്ന പൊൻ വീണയോ 
മണിമുത്തു പൊഴിയുന്ന മൊഴിയഴകിൽ
ചുംബനം കൊതിക്കുന്ന അധരങ്ങളൊ
നുണക്കുഴി കവിളിന്റെ നൈർമല്ല്യമായ് ..
കനവുകൾ ഉതിരുന്ന പൂന്തെന്നലിൽ
കാറ്റത്തുലയുന്ന കാർകൂന്തലും..  

അനുരാഗമുറങ്ങുന്ന സൗന്ദര്യമോ നീ
ആരാരും മോഹിക്കും പ്രണയിനിയോ...

നിനവുകൾ പൂക്കുന്ന രാഗങ്ങളിൽ നീ..
മഴമുകിൽ മേട്ടിലെ സംഗീതമോ
കുളിരോലമലിയുന്ന മൗനങ്ങളിൽ
രാഗാർദ്രമാകുന്ന മോഹങ്ങളോ
തീരാത്ത മോഹത്തിൻ സ്വപ്നങ്ങളിൽ..
നോവുന്ന നൊമ്പര പുഷ്പങ്ങളായ്
സാന്ത്വനമേകുന്ന സാമീപ്യമായ് 

അനുരാഗമുറങ്ങുന്ന സൗന്ദര്യമോ നീ
ആരാരും മോഹിക്കും പ്രണയിനിയോ...

ഇനിയെന്നും സ്വന്തമാം പ്രിയതമയെ
നിനക്കായ് കരുതുന്ന ഓർമ്മകളിൽ
നിറയുന്നു രാജികൾ  നാമ്പുകളായ്  നീയെൻ
മനസ്സിൽ കൊളുത്തിയ  ദീപങ്ങളിൽ.... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ