2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ശാശ്വത ശാന്തി

            
                                                
                                       എല്ലാം ത്യജിച്ചാൽ ശാന്തി നേടുമോ?  യോഗ ധ്യാനം എന്നിവ ചെയ്താൽ ശാന്തി കിട്ടുമോ? ശാശ്വതമായ  ശാന്തി പ്രാപ്യമോ?  നിങ്ങളുടെ ഉത്തരം എന്തായിരിക്കും..?

                              ശാന്തി എന്ന പദം കൊണ്ട് ഓരോരുത്തരും അർത്ഥമാക്കുന്നതെന്തായാൽ കൂടിയും  വളർന്നുവരുന്ന വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളിൽ അടങ്ങിയിരിക്കുന്ന മാനുഷിക മൂല്യങ്ങൾ എത്രത്തോളം വൈകാരികമായിരിക്കുന്നു എന്നതും ഓരോ വ്യക്തിത്ത്വത്തിന്റെയും അനിർവ്വചനീയമായ ഉൾകൊള്ളലുകളിൽ  ശാന്തിയുടെ നിലക്കാത്ത പ്രസരണം എത്രത്തോളം ആഗതമാകുന്നുണ്ട്  എന്നതും ശാന്തി ആഗ്രഹിക്കുന്നവരും കണ്ടെത്താൻ ശ്രമിക്കുന്നവരും അറിയേണ്ടതും  മറച്ചു വെക്കാനാകാത്തതുമായ  ഒരു പ്രധാനപ്പെട്ട കാര്യമാണ്‌  .

                           എല്ലാം ത്യജിച്ചു ശാന്തി നേടാനാവുമെന്നത്‌  അർത്ഥശൂന്യവും ഭീരുത്വം കലർന്നതും യാഥാർത്ഥ്യങ്ങൾക്ക്  നിരക്കാത്തതുമായ ഒരു ഒളിച്ചോട്ടം തന്നെയാണ് . തന്റെ ഉത്തരവാദിത്വ ത്തിൽ നിന്നും ഒഴിഞ്ഞുമാറി ഒരിക്കലും ഒരുവനും ശാന്തി നേടാൻ കഴിയില്ല . അങ്ങനെ ഒരാൾ നേടുന്നതും ശാന്തിയല്ല മറിച്ച് സ്വാർത്ഥമായി കണ്ടെത്തുന്ന സ്വന്തം ജീവിത സുഖം മാത്രമാണത് .

                            "നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ !"
                                             
                                                                       ഈ ചൊല്ല് അന്വർത്ഥമാക്കുന്നത്‌  വലിയൊരു സന്ദെശത്തെയാണ്  നമുക്ക് നാം തന്നെയാണ് സ്വർഗ്ഗവും നരകവും പണിയുന്നത് എല്ലാം ത്യജിച്ചു വെറുതെ നടന്നതിനാലോ, ധ്യാനത്തിന്റെ അഗാധ ആഴങ്ങളിൽ നിന്നും അമൂർത്തമായ ആനന്ദം ഉണ്ടായി  മനസ്സിൽ ശാന്തിയുടെ കുളിർ മഴ പെയ്യിക്കാമെന്നോ, ശൂന്യതയിൽ നിന്നും കേൾക്കാത്ത ശബ്ദങ്ങളും കാണാത്ത കാഴ്ചകളും കണ്ടു ശാന്തിയുടെ മഹാ തീരമണയാ മെന്നൊ,  ഈ പ്രപഞ്ചത്തെ മുഴുവൻ തന്റെ മനസ്സിൽ ആവാഹിച്ചു  എല്ലാവരെയും  ശാന്തി യുടെ പാതയിലേക്ക്‌ കൊണ്ടുവരാമെന്നോ, സ്വയം ബ്രഹ്മാണ്ട്ത്തിലുയർന്ന്  അനന്തമായ ശാന്തി കിട്ടുമെന്നൊക്കെയുള്ള മൂഢധാരണയിൽ  "യോഗയും ധ്യാനവും" നടത്തുന്നവരോട്  ഒരേയൊരു വാക്കുമാത്രം "ഭഗവദ്  ഗീതയിൽ " തന്റെ തേരാളിയായ  ശ്രീ കൃഷ്ണൻ അർജ്ജുനനോട്  പറയുന്ന ലളിതമായ ഈ ഉപദേശം ശ്രദ്ധിക്കുക .

                           "കർമ്മം  ചെയ്യുക  പ്രതിഫലം നിങ്ങളെത്തേടി  വരും "                                 

                            ലോകമുള്ളിടത്തോളം കാലം പ്രസക്തമായതും മഹത്തായതുമായ ഈ ഉപദേശത്തിനുമപ്പുറമായി ഈ ലോകത്ത് മറ്റെന്താണ് ഉള്ളത് .  കർമ്മം അല്ലെങ്കിൽ പ്രവൃത്തി ചെയ്തുണ്ടാക്കിയ ഈ പ്രതിഫലമാണ് ശാന്തിയായി നമ്മുടെ മനസ്സിലും ശരീരത്തിലും പ്രകൃതിയിലും  നിറഞ്ഞു കവിയേണ്ടുന്നതും അറിഞ്ഞു പകരേണ്ടതും .   അതിലേക്ക് മാത്രമാണ്  ശാന്തിക്ക് വേണ്ടിയുള്ള യാത്ര അവസാനിക്കേണ്ടതും മഹത്തായ ജീവോർജ്ജം വിനിയോഗി ക്കേണ്ടതും.

                            കാലയവനികകൾക്കുള്ളിൽ മറഞ്ഞുപോയ കാലചക്രത്തിന്റെ മായ്ക്കാനാ വാത്ത   പാടുകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന അനിഷേദ്ധ്യമായതും വിലമതിക്കാനാവാത്തതുമായ അവ്യക്തമായ അനേകമനേകം തെളിവുകളുടെ കണികകൾ കണ്ടെത്തിയും വിശകലനം ചെയ്‌തും പതിയെ പതിയെ മുന്നോട്ടു പോകുന്നതാണ് ശാന്തിയുടെ മടിതട്ടിലേക്കു യാത്ര  ചെയ്യാനുള്ള ഏറ്റവും നല്ലതും സുരക്ഷിതവുമായ മാർഗ്ഗം .

                                                                 കടമകൾ കടപ്പാടുകൾ , കണ്ടെത്തൽ കാഴ്ചപ്പാടുകൾ , ഏറ്റെടുക്കൽ ഏർപ്പെടലുകൾ  ഇവയുടെയെല്ലാം വ്യക്തവും വ്യത്യസ്ഥവുമായ തലങ്ങളു ടെയും ആത്മ നിർവൃതിയുടെയും അർപ്പണ ബോധത്തിന്റെയും കഠിനദ്ധ്വാനത്തിന്റെ യും കരുത്തുകൊണ്ട് സ്വയം നിർമ്മിതവും അജ്ഞാതമായതുമായ  ഒരു മികച്ച ആവരണമുണ്ടാകാ റുണ്ട്  പലപ്പൊഴും   പ്രകൃതിയിൽ  ആ ആവരണം തകർക്കാതെ തന്നെ അതിനുള്ളിൽ എതതിപ്പെടുന്ന വരായിരിക്കും ഒരു പക്ഷെ യഥാർത്ഥത്തിൽ ശരിയായ ശാന്തി നേടിയവരും നേടിയത് ശാന്തി മാത്രമാണെന്ന് തിരിച്ചറിഞ്ഞവരും....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ