2013, മാർച്ച് 25, തിങ്കളാഴ്‌ച

ജീവിതം

                                                                                                                                                                                  


                     ജീവിതമാകുന്ന  ശരീരം കൊണ്ട്  കാലമാകുന്ന വഴികളിൽ ഏറേയും  സ്വാർഥതയോടെ വിശ്രമമില്ലാതെ കണ്ണിൽ കണ്ടതെല്ലാം   വെട്ടിപിടിച്ച്  സ്വന്തം കാൽ കീഴിലാക്കി, ഒന്നിനും സമയമില്ലാതെ ഓടികിതച്ചു സമ്പാദിച്ചു   മുന്നെറുന്നതെവിടെക്കാണ് നാം ഓരോരുത്തരും . ഒരൊറ്റ ഉത്തരം "മരണത്തിലേക്ക് " .  

                                                                                       ശരിയല്ലേ ?  അതെത്ര വലിയവനായാലും ചെറിയവനായാലും വല്ല മാറ്റവും ഉണ്ടോ? ,  ദൈവ വിശ്വാസിയായാലും   അവിശ്വാസിയായാലും, പാപി ആയാലും പുന്ണ്യാളനായാലും, കറുത്തവനായാലും വെളുത്തവനായാലും,  ആണായാലും പെണ്ണായാലും ഒന്നിനും ഒരു മാറ്റവുമില്ല .  ഇവിടെ  നമ്മുടെ ശരിയായ കർമ്മങ്ങൾ എന്താണ്‌ , കർത്തവ്യങ്ങൾ, കടപ്പാടുകൾ, നിലനില്പ് , കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ഏതു ഗണത്തിൽപ്പെടുന്നു . പരോപകാരമാണോ അതിലർത്‌ ഥം വക്കുന്നത്   കർമ്മങ്ങളുടെ പ്രസക്തി എന്താണ് , അത് ഉണ്ടാക്കി തീർക്കുന്ന പ്രതികരണങ്ങൾ  ഏതൊക്കെ വിധത്തിലുള്ളതായിരിക്കും,  അവ  കാലികമായ പ്രസക്തിയിലേക്ക് വിരൽ ചൂണ്ടുന്നവയാകണോ ?...... എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധി , കിട്ടിയ ഉത്തരങ്ങൾ പുതിയ പുതിയ ചോദ്യങ്ങളെ ഉണ്ടാക്കിയെടുക്കുന്നു,   ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ  പരസ്പരം ചോദ്യ ചിഹ്നങ്ങൾ  ആയിത്തീരുന്നു . 


                          അപ്പോൾ   നാം സഞ്ചരിക്കുന്ന വഴി മരണത്തിലേക്ക് മാത്രമാണോ എന്ന ചോദ്യത്തിനു  അല്ല എന്ന്   തൽക്കാലം  ഉത്തരം പറയാം . ഇവിടെയാണ്‌  യഥാർത്ഥത്തിൽ   ജീവിതം  എന്നത്  ഉത്തരം  കിട്ടാത്ത പ്രഹേളികയാണ്  എന്നു  പറയുന്നത് . ജീവനെകൊണ്ട്   ഹിതമായത്  ചെയ്യുവാനുള്ള കാലഘട്ടം അഥവാ  ജീവിതം  എന്നും ഇതിനെ വിവക്ഷിക്കുന്നവരെറെയുണ്ട്‌ . 


                                                                           ആദ്യം  ഒന്നുമറിയാത്ത  നിഷ്കളങ്കമായ ശൈശവ കാലഘട്ടം കഴിഞ്ഞു പിന്നെ നിറമുള്ള   സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും കൗമര കാലം  എല്ലാം  അറിയുമെന്ന ധാരണയുള്ള യൗവന ഘട്ടം  കഴിഞ്ഞു  അറിഞ്ഞു കൊണ്ട്  നിസ്സഹനായി  അറിയത്തിടത്  എത്തിചേരുന്ന  വാർദ്ധക്യകാലഘട്ടം വന്നു ചേരുന്നു. 


                                                                            ഇതിനുള്ളിൽ ഏതായിരിക്കും ഇനിയും  ആരും തിരിച്ചറിയാത്ത ശരിയായ ജീവിത വഴി  ആ  വഴി കണ്ടെത്താനായി  ഞാനും കാലത്തിലുടെ യാത്ര ചെയ്യുകയാണ് പക്ഷെ ആ വഴി കണ്ടെത്തുന്നതിനു മുൻപ്     ഞാനും മരണത്തിലേക്ക്  അടുക്കുമോ  എന്നറിയില്ല.   
   
                                                                                              

2 അഭിപ്രായങ്ങൾ: